പരപ്പനങ്ങാടിയില്‍ 18 ലിറ്റര്‍ ഗോവന്‍മദ്യവമായി ഒരാള്‍ എക്‌സൈസ് പിടിയില്‍

പരപ്പനങ്ങാടി. : തീവണ്ടി വഴി കടത്തുകയായിരുന്ന 18 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശമദ്യം എകസൈസ് സംഘം പിടികൂടി. മദ്യം കടത്തികൊണ്ടുവന്ന ഇടുക്കി നാങ്ക്‌തൊട്ടി സ്വദേശി മുരളീധരനെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയതു.
ഓണക്കാലത്ത് ട്രെയിന്‍ വഴി മദ്യം കടത്തുന്നുണ്ടെന്ന ഇന്റലിജെന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം നടത്തിയ തിരച്ചിലിലാണ് ഇയാള്‍ വലയിലായത്. പാലക്കാട് ജില്ലയിലേക്ക് കൊണ്ടുപോകുന്ന മദ്യമാണ് പിടികൂടിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ്ന്‍ കുട്ടിയുടെ നേതൃത്വത്തിന്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അനീഷ് പുത്തില്ലന്‍, ഹരിദാസന്‍, സിഇഒമരായ പ്രഗേഷ് രാകേഷ്, ദിലീപ്,  ശി്ഹാബൂദ്ധീല്‍്്, സുരേന്ദ്രന്‍, ഷാജി, ബിജു എന്നിവരും പങ്കേടുത്തു

Share news
error: Content is protected !!
Scroll to Top