പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ ടോള്‍ ബൂത്ത് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു.

പരപ്പനങ്ങാടി: നിര്‍ദ്ദിഷ്ട പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ടോള്‍ പിരിക്കുന്നതിനായി ഇന്ന് നിര്‍മ്മാണം തുടങ്ങാനിരുന്ന ടോള്‍ബൂത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. ഇന്നു രാവിലെ 7 മണിയോടെയാണ് മേല്‍പ്പാലത്തിന്റെ കിഴക്ക് മാറി ബൂത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ജോലിക്കാര്‍ എത്തിയത്. അളവെടുപ്പ് പൂര്‍ത്തിയായതോടെ നാട്ടുകാര്‍ സംഘടിക്കുകയും നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം ജോലിക്കാര്‍ വിസമ്മതിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ പണി നിര്‍ത്തിവെക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് പ്രസ്സ് ഫോറം സംഘടിപ്പിച്ച് മുഖാമുഖത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബ് ടോള്‍ എന്തായാലും പിരിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നിരവധി സംഘടനകള്‍ അന്നു തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top