പരപ്പനങ്ങാടി പ്രയാഗ് തിയ്യേറ്റര്‍ അടിച്ചുതകര്‍ത്തു;തീവെപ്പും മോഷണവും

പരപ്പനങ്ങാടി: പരപ്പനങ്ങാടി പ്രയാഗ് തിയ്യേറ്റര്‍ ഇന്ന് രാത്രി 7.30 മണിയോടെ ഒരു സംഘം അടിച്ചു തകര്‍ത്തു. വ്യാപകമായ രീതിയില്‍ നാശനഷ്ടം. തിയ്യേറ്ററിലെ സ്പീക്കര്‍ ക്യാബിനുകള്‍ ഉള്‍പ്പെടെ മോഷണം പോയിട്ടുണ്ട്. ഫഌക്‌സ് ബോര്‍ഡുകള്‍ വലിച്ചു കീറി തീയിട്ടു. ചില്ലുകളും ലൈറ്റുകളും തകര്‍ത്തു.

ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമായ എബിസിഡിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട്് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിലെ സാങ്കേതിക തകരാറുമൂലം പ്രദര്‍ശനം മുടങ്ങിയതോടെയാണ് കാണികള്‍ പ്രകോപിതരായത്.

വിവരമറിയിച്ചിട്ടും പോലീസെത്താന്‍ മുക്കാല്‍ മണിക്കൂറോളം വൈകിയതിനാല്‍ ആക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. സീറ്റുകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top