പരപ്പനങ്ങാടി-താനൂര്‍ – തിരൂര്‍ റൂട്ടില്‍ ഇന്നും ബസ്സില്ല

താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ – തിരൂര്‍ റൂട്ടില്‍ ഇന്നും ബസ്സുകള്‍ ഓടിയില്ല.  താനൂര്‍ മൂലക്കലില്‍ ബസ് തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടിയ സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പൂരപ്പുഴ ഭാഗത്തും മൂലക്കലിലും ഇന്നലെ രാവിലെ 10.30 നാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാര്‍ വീണ്ടും പണിമുടക്കി.

 

കഴിഞ്ഞ ശനിയാഴ്ച മൂലക്കലില്‍ വെച്ച് ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് പരപ്പനങ്ങാടി-താനൂര്‍-തിരൂര്‍ റൂട്ടില്‍ ബസുകള്‍ തിങ്കളാഴ്ച്ച പണി മുടക്കി. മുന്നറിയിപ്പില്ലാതെ ബസ് ജീവനക്കാര്‍ പണി മുടക്കിയതാണ് ഇരു കേന്ദ്രങ്ങളിലും ബസ് തടഞ്ഞ് ഉപരോധ സമരം നടത്താന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്.

 

അരമണിക്കൂര്‍ സമരം നീണ്ടുനിന്നു. നാട്ടുകാരുടെ സമരത്തില്‍ പ്രതിഷേധിച്ചാണ് ബസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തിന് ആഹ്വാനം നല്‍കിയത്. ഇന്നും ബസ് സര്‍വ്വീസുകള്‍ പൂര്‍ണമായും സ്തംഭിച്ചത് വിദ്യാര്‍ഥികളെയും യാത്രക്കാരെയും സാരമായി ബാധിച്ചു.

Share news
error: Content is protected !!
Scroll to Top