പതിനാറുകാരിയെ പീഡിപ്പിച്ച ആള്‍ദൈവം പിടിയില്‍

ഇന്‍ഡോര്‍:  പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ വിവാദ ആത്മീയാചാര്യന്‍ ആശാറാം ബാപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ ഇയാളെ അറസ്റ്റ് ചെയ്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം ആശാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജഹാന്‍പൂര്‍ ജില്ലാ കളക്ട്രേറ്റ് വളപ്പില്‍ ഉപവാസം ആരംഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജോഥ്പൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ആശാറാമിനെ കൊണ്ടുപോയതെന്നാണ് വിവരം.

ആശാറാമിനു പുറമെ അദേഹത്തിന്റെ അംഗരക്ഷകനായ ശിവ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top