നേതൃമാറ്റം അജണ്ടയിലില്ല: ചെന്നിത്തല

Ramesh-Chennithalaതിരുവനന്തപുരം: യുഡിഎഫില്‍ തിരുത്തലുകള്‍ വേണമെന്നും എന്നാല്‍, സര്‍ക്കാരില്‍ നേതൃമാറ്റം കോണ്‍ഗ്രസിന്റെ അജണ്ടയില്‍ ഇല്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതൃമാറ്റത്തെക്കുറിച്ചു പാര്‍ട്ടി ആലോചിച്ചിട്ടു പോലുമില്ല. സര്‍ക്കാരിനു നേട്ടങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ ചില പാളിച്ചകളും പറ്റിയിട്ടുണ്ട്. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാനാണ് എല്ലാവരും ശ്രമിക്കുന്നത്. അവസാന വര്‍ഷവും മികച്ച ഭരണം തുടര്‍ന്നാല്‍ യു ഡി എഫ് സര്‍ക്കാരിനു വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബാര്‍ കോഴയില്‍ കെ ബാബുവിനെതിരെ എഫ് ഐ ആര്‍ ഇടേണ്ട സാഹചര്യമിപ്പോഴില്ലെന്നും മാണിയുടെ കാര്യത്തില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ ഇട്ടതെന്നും മാണി തെറ്റുകാരനല്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Share news
error: Content is protected !!
Scroll to Top