നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 2ന്

തിരു : നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 2ന് നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ 15 നായിരിക്കും. നെയ്യാറ്റിന്‍കരയില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി ജയിച്ച ശെല്‍വ രാജ് രാജിവെച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പുണ്ടായത്.

മെയ്് 9ന് തെരഞ്ഞടുപ്പ് വി്ജ്ഞാപനം പുറത്തിറങ്ങും .മെയ്16 ആയിരിക്കും പത്രികാസമര്‍പ്പണത്തിന്റെ അവസാന തിയ്യതി. തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നു കഴിഞ്ഞു.

ഇരുമുന്നണികളും ബി.ജെ.പി യും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജിവെച്ച ശെല്‍വരാജ് ആണ്്് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ശെല്‍വരാജിനെ നേരിടാന്‍ എല്‍ഡിഎഫ് പുതുമുഖമായ ലോറന്‍സിനെയാണ് രംഗത്തിറക്കുന്നത്. ബി.ജെ.പിയും നങ്ങളുടെ കരുത്തനായ സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനെതന്നെ രംഗത്തിറക്കിയിരിക്കുന്നു.

 

Share news
error: Content is protected !!
Scroll to Top