നിതാഖത്; 3 മാസം കൂടി ഇളവ് നീട്ടാന്‍ ശുപാര്‍ശ

റിയാദ്: സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി പ്രവാസികളുടെ തൊഴില്‍ താമസ രേഖകള്‍ നിയമവിധേയമാക്കുന്നതിന് അബ്ദുള്ള രാജാവ് പ്രതേ്യകം അനുവദിച്ച 3 മാസ ഇളവ് ജൂലൈ 3 ാം തിയ്യതി അവസാനിക്കാനിരിക്കെ 3 മാസത്തേക്ക് കൂടി ഇളവ് നീട്ടാന്‍ ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ച പ്രതേ്യക സമിതി ശുപാര്‍ശ ചെയ്തു.

തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ്,തസ്തികമാറ്റങ്ങള്‍, ഫൈനല്‍ എക്‌സിറ്റ് സ്റ്റാമ്പിംഗ് തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പാസ്‌പോര്‍ട്ട്, ലേബര്‍ ഓഫീസ്, ഡിപോര്‍ട്ടേഷന്‍ സെന്റര്‍ തുടങ്ങിയ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്ക് ഇനിയും സമയം ആവശ്യമാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കാലാവധി നീട്ടാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top