നാവിക ആസ്ഥാനത്ത് വെടിയേറ്റ് ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്ത് ഒരാള്‍ വെടിയേറ്റ് മരിച്ചു. നാവിക സേനയിലെ ശിപായി തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി എ രാധ (48) യാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ഇയാള്‍ക്കെങ്ങിനെയാണ് വെടിയേറ്റതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേ സമയം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഹാര്‍ബര്‍ പോലീസ് ഇന്‍ക്വസ്റ്റ് ചെയ്തു.

സംഭവത്തില്‍ നാവികസേന അനേ്വഷണത്തിന് ഉത്തരവിട്ടു. രാത്രി പത്തരയോടെ വെടി ശബ്ദം കേട്ടെത്തിയ ഗാര്‍ഡ് കമാന്‍ഡാണ് രാധയുടെ മൃതദേഹം ആദ്യം കണ്ടത്. ഡിഫന്‍സ് സെക്യൂരിറ്റി വിങ്ങില്‍ അംഗമായിരുന്ന രാധ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നു. രാധ സ്വയം വെടിവെക്കുകയായിരുന്നോ അതോ മറ്റാരങ്കിലും വെടിവെക്കുകയായിരുന്നോ എന്ന കാര്യം ഇതു വരെ വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രി നടന്ന ഈ സംഭവം നേവി ഉദേ്യാഗസ്ഥര്‍ അപ്പോള്‍ തന്നെ അറിഞ്ഞിരുന്നവെങ്കിലും ഇന്ന് രാവിലെ പ്രസ് റിലീസിലൂടെയാണ് വാര്‍ത്ത ഔദേ്യാഗികമായി സ്ഥിരീകരിച്ചത്.

 

Share news
error: Content is protected !!
Scroll to Top