Section

malabari-logo-mobile

സഹപാഠികളുടെ നഗ്നചിത്രമെടുത്ത് കാമുകന് അയച്ചുകൊടുത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍

HIGHLIGHTS : പെരുവാമ്പൂര്‍: സഹപാഠികളുടെ നഗ്നചിത്രമെടുത്ത് വിദേശത്തുള്ള കാമുകന് അയച്ച് കൊടുത്ത

പെരുവാമ്പൂര്‍: സഹപാഠികളുടെ നഗ്നചിത്രമെടുത്ത് വിദേശത്തുള്ള കാമുകന് അയച്ച് കൊടുത്ത എം ബി എ വിദ്യാര്‍ത്ഥിനി നിമിഷ ജോസഫ്(22)നെ പോലീസ് അറസ്റ്റു ചെയ്തു. മാറമ്പിള്ളി എംഇഎസ് കോളേജിലെ സ്വശ്രയ എംബിഎ വിദ്യാര്‍ത്ഥിനിയാണ് നിമിഷ. പ്രിന്‍സിപ്പലിന്റെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

കോളേജ് ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന മൂന്ന് പെണ്‍കുട്ടികളുടെ നഗ്നചിത്രമാണ് ലണ്ടനിലുള്ള കാമുകന് അയച്ചു കൊടുത്തത്. മുറിക്കകത്ത് കടലാസ് പെട്ടിയില്‍ വീഡിയോ ക്യാമറ ഒളിപ്പിച്ചുവെച്ചാണ് പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്നതും കുളിക്കുന്നതും ചിത്രീകരിച്ചത്. കാമുകന്‍ ലണ്ടനില്‍ ഏതോ കുരുക്കില്‍പ്പെട്ടിരിക്കുകയാണെന്നും അതില്‍ നിന്ന് തലയൂരാന്‍ 10 ലക്ഷം രൂപയോ മൂന്ന് ഇന്ത്യന്‍ യുവതികളുടെ നഗ്നചിത്രങ്ങളോ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാമുകി ഈ സാഹസത്തിനൊരുങ്ങിയത്.

sameeksha-malabarinews

കോളേജില്‍ നിന്ന് കഴിഞ്ഞ ദിവസം ഗൂഡല്ലൂരിലേക്കും ബോഡിമേട്ടിലേക്കും ടൂര്‍ പോയിരുന്നു. ഇവര്‍ താമസിച്ച് ലോഡ്ജില്‍ നിമിഷയുടെ ലാപ്‌ടോപ്പ് നേരമ്പോക്കിനായി സഹപാഠികള്‍ പരിശോധിക്കുമ്പോഴാണ് വിവരം അറിയുന്നത്. ഈ സമയം നിമിഷ മുറിയിലുണ്ടായിരുന്നില്ല. ലാപ്പ് ടോപ്പില്‍ ഫെയ്‌സ് ബുക്കും പ്രവര്‍ത്തനക്ഷമമായിരുന്നു. ഇതു പിരശോധിച്ചപ്പോഴാണ് ജൂണ്‍ ഒന്നു മുതല്‍ എട്ടു വരെ നിമിഷയും കാമുകനും നടത്തിയ ചാറ്റിങ്ങും അതില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളും മനസ്സിലായത്. ഉടനെ പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും പ്രന്‍സിപ്പല്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

വിവാദ വീഡിയോ ക്യാമറ വിനോദ യാത്രക്കിടയിലും നിമിഷയുടെ കൈയ്യില്‍ ഉണ്ടായിരുന്നു. സഹപാഠികള്‍ വിവരം അിറഞ്ഞു എന്ന മനസ്സിലാക്കിയ നിമിഷ യാത്രാമധ്യേ ക്യാമറ ഉപേക്ഷിച്ചുവെന്നു പോലീസ് പറയുന്നു. ലാപ് ടോപ്പില്‍ രണ്ടു ഫോള്‍ഡറുകളില്‍ അവ്യക്തമായ ചിത്രങ്ങളാണുള്ളത്. ഒരു ചിത്രം നശിപ്പിച്ചിട്ടുണ്ട്.

വീഡിയോ ക്യാമറ കാമുകന്റെ വീട്ടില്‍ നിന്ന് സംഘടിപ്പിച്ചതാണെന്ന് നിമിഷ പോലീസിനോട് പറഞ്ഞു. ലാപ്‌ടോപ്പ് വിദഗ്ധ പരിശോധനക്ക് വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു. നിമിഷയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!