നാടിനെയും വീടിനെയും കണ്ണീരിലാഴ്ത്തി ചെട്ടിപ്പടി ബൈക്കപകടം

പരപ്പനങ്ങാടി : റോഡിലെ ഗട്ടറില്‍ തട്ടി ബൈക്കില്‍ നിന്നും തെറിച്ചു വീണ ഉപ്പയും മകളും മരിച്ചു. വള്ളിക്കുന്ന് അത്താണിക്കല്‍ അയ്യനാരി അബ്ദു റഹ്മാാന്‍ (52) മകള്‍ റോഷ്‌ന (18) എന്നിവരാണ് മരിച്ചത്.

അബ്ദുറഹിമാന്‍ ബൈക്കില്‍ മകളെയും കൂട്ടി പരപ്പനങ്ങാടിയില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ റോഷ്‌നക്ക് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി തിരിച്ചു വരികയായിരുന്നു.

റംലയാണ് അബ്ദുറഹിമാന്റെ ഭാര്യ. മറ്റു മക്കള്‍: അന്‍വര്‍ സാബിത്ത് (സൗദി) , ഷാദിയ, റഷ
അന്‍വര്‍ സാബിത്തും അബ്ദുറഹിമാന്റെ സഹോദരനും ഗള്‍ഫില്‍നിന്നെത്തിയതിനുശേഷം മൃതദേഹങ്ങള്‍ സംസ്‌കരിക്കും.

തിങ്കളാഴ്ചയുണ്ടായ അപകടം ഒരു നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top