നസ്രിയ ഇനി കോളേജ് സ്റ്റുഡന്റ്

സിനിമാ ലോകത്തെ പുതിയ നായികമാരില്‍ ഏറെ ശ്രദ്ധേയയായികൊണ്ടിരിക്കുന്ന നസ്രിയ കോളേജില്‍ ചേര്‍ന്നു. അഭിനയ തിരക്കുകള്‍ക്കിടയിലും തന്റെ വിദ്യഭ്യാസം മുന്നോട്ട് കൊണ്ട് പോകാന്‍ തന്നെയാണ് നസ്രിയയുടെ തീരുമാനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കേളേജിലാണ് നസ്രിയ ബിരുദ പഠനത്തിന് ചേര്‍ന്നിരിക്കുന്നത്. ബിക്കോമാണ് നസ്രിയ തിരഞ്ഞെടുത്തിരിക്കുന്നത്.

നേരത്തെ യുഎഇലായിരുന്ന നസ്രിയയുടെ കുടുംബം നസ്രിയയുടെ സിനിമാരംഗത്തെ കരിയറിനായാണ് നാട്ടിലേക്ക് താമസം മാറ്റിയത്.

ബ്ലസ്സിയുടെ പളുങ്കിലൂടെ ബാല താരമായാണ് നസ്രിയ അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ സ്റ്റാര്‍സിങ്ങിറിന്റെ അവതാരികയായതോടെ നസ്രിയ ഏറെ ശ്രദ്ധിക്കപെടുകയായിരുന്നു. ഇപ്പോള്‍ തമിഴ് മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ ചുരുങ്ങിയ കാലംകൊണ്ടു തന്നെ തന്റേതായ ഒരിടം ഉറപ്പിക്കാന്‍ നസ്രിയക്കായി എന്നതും ശ്രദ്ധേയമാണ്.

 

 

Share news
error: Content is protected !!
Scroll to Top