നടി മാളവിക മേനോന് വാഹനാപകടത്തില്‍ പരിക്ക്

കൊടുങ്ങല്ലൂര്‍: ചലച്ചിത്ര താരം മാളവികാ മേനോന് വാഹനാപകടത്തില്‍ പരിക്ക്. ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തമിഴ്‌നാട്ടിലെ തിരിച്ചിറപള്ളിയില്‍ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മാളവികയുടെ പിതാവ് ബാലുവിനും പരിക്കേറ്റിട്ടുണ്ട്. മാളവികക്ക് മുഖത്ത് താടിയിലാണ് പരിക്കേറ്റത്. മാളവികയുടെ പിതാവിന് കാലിനാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഹീറോ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന മാളവിക 916 എന്ന ചിത്രത്തില്‍ നായികാ കാഥാപാത്രത്തെ അവതരിപ്പിക്കുകയും പ്രതേ്യക ജൂറി പുരസ്‌കാരത്തിന് അര്‍ഹയാവുകയും ചെയ്തിരുന്നു.

കുറഞ്ഞകാലം കൊണ്ടു തന്നെ അഭിനയ രംഗത്ത് തന്റേതായ ഒരിടം ഉറപ്പിച്ച മാളവിക തമിഴ് സിനിമാ ലോകത്തും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ് നടക്കുന്ന സേലത്ത് നിന്നും ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.

ഈ തമിഴ് ചിത്രത്തിന്റെ ഗാനരംഗങ്ങള്‍ ലണ്ടനില്‍ വെച്ച് ഷൂട്ട് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തത് പ്രകാരം ലണ്ടന്‍ യാത്രക്ക് തയ്യാറെടുക്കുകയായിരുന്നു മാളവിക.

 

Share news
error: Content is protected !!
Scroll to Top