നടി അനുഷ്‌കയ്ക്ക് ഷൂട്ടിങ്ങിനിടെ വെട്ടേറ്റു.

നടി അനുഷ്‌കയ്ക്ക് ഷൂട്ടിങ്ങിനിടെ വെട്ടേറ്റു. റാണി രുദ്രാമാദേവി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് അനുഷ്‌കക്ക് വാളുകൊണ്ട് വെട്ടേറ്റത്. അനുഷ്‌കയും മഹേഷ് ബാബുവും ഒരുമികച്ചഭിനയിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. ഷൂട്ടിങ്ങിന് വേണ്ടി നിര്‍മ്മിച്ച വാളായതിനാല്‍ പരിക്ക് ഗുരുതരമല്ല.

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാക്കാത്തിയ രാജവംശത്തില്‍ ജീവിച്ചിരുന്ന ഒരു രാജകുമാരിയുടെ കഥയാണ് റാണി രുദ്രമാ ദേവി എന്ന ചിത്രത്തിന്റെ കഥ.

ഗുണശേഖര്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട് .

 

 

Share news
error: Content is protected !!
Scroll to Top