നടന്‍ ജയറാമും പാട്ട് പാടി

സിനിമയില്‍ അഭിനേതാക്കളെല്ലാം പിന്നണിഗായകന്‍മാരായികൊണ്ടിരിക്കേ നടന്‍ ജയറാമും അക്കാര്യത്തില്‍ ഒരു കൈ നോക്കിയിരിക്കുകയാണ്. സുരേഷ് ഗോപി നായകനായെത്തുന്ന സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് ജയറാം പിന്നണി ഗായകനായിരിക്കുന്നത്. ‘കണ്ണാടി പുഴയിലെ മീനോടും കുളിരിലെ…’.എന്ന ഗാനമാണ് ജയറാം ആലപിച്ചിരിക്കുന്നത്. ജയറാമും ശ്വേതാമോഹനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോഷി, സേതു എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് മഹാ സുബൈറാണ്.

ഈ ചിത്രത്തില്‍ ജയറാം ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top