നഗ്നനൃത്തം; എന്‍എസ് യു നേതാവിന് സസ്‌പെന്‍ഷന്‍

മുംബൈ: പൊതുവേദിയില്‍ മദ്യപിച്ച് നഗ്നനൃത്തം ചെയ്ത കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി വിഭാഗം എന്‍എസ് യു െഎ മുംബൈ പ്രസിഡന്റ് സൂരജ് ഠാക്കൂറിനെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
മുംബൈയ്ക്കടുത്ത് കാന്‍ഡിവിലിയില്‍ ഏപ്രില്‍ 14ന് എന്‍എസ് യുഐ ക്യാമ്പിലാണ് യുവനേതാവ് ആഭാസ നൃത്തമാടിയത്. ഠാക്കൂറിനൊപ്പം നൃത്തം ചെയ്ത എന്‍എസ് യുഐ ജനറല്‍ സെക്രട്ടറി വിക്കി വാട്കര്‍, ദേശീയ പ്രതിനിധി ഹരിതേന്ദ്ര ഗാന്ധി എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.കൂടെയുള്ളവര്‍ ക്യാമറയില്‍ പകര്‍ത്തിയ ഠാക്കൂറിന്റെ വിക്രിയകള്‍ യു ട്യൂബില്‍ പ്രചരിച്ചതോടെയാണ് നേതൃത്വം നടപടിക്ക് തയ്യാറായത്.

അപമര്യാദയായി പെരുമാറിയതിനാണ് ഠാക്കൂര്‍ അടക്കം മൂന്ന് ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് എന്‍എസ് യുവിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top