ദോഹ: ഇന്ത്യന്‍ നാവിക സേനയുടെ ഐ എന്‍ എസ് തബാര്‍, ഐ എന്‍ എസ് ആദിത്യ യുദ്ധക്കപ്പലുകള്‍ ദോഹ തുറമുഖത്തെത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള പ്രതിരോധ സഹകരണ കരാര്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് കപ്പലുകള്‍ ദോഹയിലെത്തിയത്. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കപ്പലുകള്‍ ഒരു മാസം നീണ്ടു നില്ക്കുന്ന സന്ദര്‍ശനം നടത്തുന്നത്. ഖത്തറിന് പുറമേ, കുവൈത്ത്, യു എ ഇ, ഒമാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. തബാറിന് പുറമേ ഐ എന്‍ എസ് ആദിത്യയാണ് ദോഹ തുറമുഖത്ത് നങ്കൂരമിട്ടത്.ക്യാപ്റ്റന്‍ സായി വെങ്കിട്ടരാമനാണ് തല്‍വാര്‍ ക്ലാസ് കപ്പലുകളുടെ ശ്രേണിയില്‍ ഉള്‍പ്പെട്ട തബാറിന്റെ കമാന്റിംഗ് ഓഫിസര്‍. യുദ്ധമഴു എന്ന് ഹിന്ദിയില്‍ ആര്‍ഥം വരുന്ന തബാര്‍ ഇന്ത്യന്‍ നാവികസേനയുടെ കരുത്തും വളര്‍ച്ചയും വ്യക്തമാക്കുന്ന കപ്പലാണ്. സോമാലിയന്‍ കൊള്ളക്കാരെ തുരത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച തബാര്‍ കപ്പല്‍ മുക്കുകയും ചെയ്തിരുന്നു. തബാറില്‍ ഹെലികോപ്ടറിന് പറന്നിറങ്ങാനുള്ള സൗകര്യമുണ്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐ എന്‍ എസ് ആദിത്യ പടിഞ്ഞാറന്‍ സൈനിക വ്യൂഹത്തിന്റെ പ്രധാന ഭാഗമായ ആദിത്യ ടാങ്കറുകളും ഹെലികോപ്റ്ററുകളും വഹിച്ചു നീങ്ങാന്‍ ശേഷിയുള്ള യുദ്ധക്കപ്പലാണ്. രൂപം ബെംബെയുടെ നേതൃത്വത്തിലാണ് ആദിത്യ ദോഹയിലെത്തിയത്. ദ്രവീകൃത കാര്‍ഗോയുമായി അതിവേഗം ലക്ഷ്യസ്ഥാനത്തെത്താന്‍ ശേഷിയുള്ള കപ്പലാണ് ആദിത്യ.
ഇരു കപ്പലുകളും 13-ാം തിയ്യതി വരെ ദോഹ തുറമുഖത്തുണ്ടാകും. അവസാന ദിവസം ഖത്തര്‍ അമീരി നാവിക സേനയുമായി ചേര്‍ന്ന് സംയുക്ത പാസക്സ് സെറിമണി നടക്കും.
കുവൈത്തില്‍ നിന്നും ഐ എന്‍ എസ് മൈസൂര്‍, ഐ എന്‍ എസ് തര്‍കഷ് എന്നീ കപ്പലുകളും ഖത്തറില്‍ നിന്നുമുള്ള കപ്പലുകളും യു എ ഇ സന്ദര്‍ശിച്ച് ഒമാനിലെത്തും. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളും റോയല്‍ നേവി ഓഫ് ഒമാന്റെ നസിം അല്‍ ബഹറും 23 മുതല്‍ 26 വരെ സംയുക്ത അഭ്യാസങ്ങളും നടത്തും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



