മഞ്ജുവാര്യരുടെയും ദിലീപിന്റെയും വിവാഹമോചന വാര്‍ത്ത ചര്ച്ചയായികൊണ്ടിരിക്കെ ദിലീപ് കാവ്യാമാധവനുമായുള്ള അടുപ്പം വേണ്ടെന്നു വെക്കുന്നതായി റിപ്പോര്‍ട്ട്.
ദിലീപ് ചിത്രങ്ങളിലെ ഭാഗ്യനായികയായിരുന്ന കാവ്യാമാധവനെ തന്റെ പുതിയ ചിത്രങ്ങളില്‍ നിന്ന് നായികാ സ്ഥാനത്തു നിന്നു മാറ്റണമെന്നും ദിലീപ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണത്രെ. വിവാഹമോചന വാര്‍ത്തകള്‍ സജീവമായതോടെ കാവ്യയുമായുള്ള അടുപ്പം ചര്‍ച്ച ചെയ്യാതിരിക്കാനാണ് ദിലീപ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നും സൂചനയുണ്ട്. നായികയായി വളര്‍ന്ന കാലം തൊട്ട് കാവ്യക്ക് ഏറ്റവും പിന്തുണ നല്‍കിയത് ദിലീപായിരുന്നു. വിവാഹമോചന ശേഷവും കാവ്യക്ക് എല്ലാ വിധ സപ്പോര്‍ട്ടും ദിലീപ് നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ ഈഅടുപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറയുകയായിരുന്നു.
ഇതിനിടയിലാണ് ദിലീപും മഞ്ജുവും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്.അതേസമയം കവ്യയും ദിലീപും തമ്മില്‍ ഇപ്പോള്‍ പഴയ ആതമ്ബന്ധമില്ലെന്നാണ് ഇരുവരുടെയും സുഹൃത്തുക്കളും പറയുന്നത്.
എന്നാല്‍ മറ്റുള്ളവരുടെ കുടുംബജീവിതം തകര്‍ത്തെന്ന ദുഷ്പ്പേര് നേടണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും ഈ വിഷയത്തിലേക്ക് തന്റെ പേര് വരരുതെന്നും ആണ് കാവ്യ ആഗ്രഹിക്കുന്നതത്രെ.




