ദമാമില്‍ പൊള്ളലേറ്റ് വെന്നിയൂര്‍ സ്വദേശി മരിച്ചു

വെന്നിയൂര്‍:: ദമാമില്‍ ഹോട്ടല്‍ ജോലിക്കിടെ ഗ്യാസ് സിലിണ്ടറില്‍ നിന്ന് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വെന്നിയൂര്‍ സ്വദേശി മരിച്ചു. വാളക്കുളം നന്നമ്പ്ര അഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദു (40) ആണ് മരിച്ചത്. 12 നാണ് ജോലിസ്ഥലത്തു നിന്ന് അബ്ദുവിന് പൊള്ളലേറ്റത്. ചികില്‍സയിലായിരുന്ന ഇയാള്‍ വ്യാഴാഴ്ച പകല്‍ രണ്ടിനാണ് മരിച്ചത്. 10 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന അബ്ദു മൂന്ന് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയത്. മൃതദേഹം ദമാമില്‍ ഖബറടക്കുമെന്ന് അറിയിച്ചു.

ഉമ്മ : കുഞ്ഞിപ്പാത്തുമ്മ, ഭാര്യ : സക്കീന, മക്കള്‍ ; അര്‍ഷിദ്, ഷമീമ, സഹോദരങ്ങള്‍ : മൊയ്തീന്‍ (ജിദ്ദ) , ഉബൈദ് (ദമാം), ശറഫു, കദീജ, സലൈഖ, ഷമീറ.

Share news
error: Content is protected !!
Scroll to Top