തിരൂര്‍ നാടോടി ബാലിക പീഡനം ;ബാലിക ഇപ്പോഴും അബലാമന്ദിരത്തില്‍

തിരൂര്‍: തിരൂരില്‍ പീഡിപ്പിക്കപെട്ട നാടോടി ബാലികയ്ക്ക് ഇതുവരെ വീട് നിര്‍മ്മിച്ച് നല്‍കിയില്ല. കുട്ടി ഇപ്പോഴും അബലാമന്ദിരത്തില്‍ തന്നെ കഴിയുകയാണ്. വീടുണ്ടാക്കാന്‍ 5 ലക്ഷം രൂപ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.ഇതിനായി നിര്‍മ്മിതി കേന്ദ്രയോട് വീട് നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. വീട് വെക്കാനുള്ള സ്ഥലമായി ആതവനാട് വില്ലേജില്‍ 13 സെന്റ് സര്‍ക്കാര്‍ ഭൂമി നല്‍കാനും തീരുമാനിച്ചിരുന്നു. കൂടാതെ തിരൂരിനടുത്ത് ചെറിയമുണ്ട പഞ്ചായത്തില്‍ കുറുപ്പംപടിയില്‍ 14 സെന്റ് സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ടു ഭൂമിയിലും എവിടെ വീട് വെക്കുമെന്ന കാര്യം റവന്യൂ വകുപ്പ് ഇതുവരെ ഔദേ്യാഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കടവരാന്തയില്‍ അമ്മക്കൊപ്പം കിടന്നുറങ്ങവെ മാര്‍ച്ച് 5 നാണ് കുട്ടിയെ തട്ടികൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്.

തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടമില്ലാതെ ഒരമ്മയും രണ്ടു കുട്ടികളും വീണ്ടും കടത്തിണ്ണയെ ആശ്രയിക്കേണ്ട സ്ഥിയാണിപ്പോണിപ്പോള്‍.

 

Share news
error: Content is protected !!
Scroll to Top