തിരൂരില്‍ അരക്കോടിയുടെ പാന്‍മസാല വേട്ട

തിരൂര്‍ : തിരൂര്‍ ഗുഡ്‌ഷെഡ് റോഡിലെ വീട്ടില്‍ നിന്ന് അരക്കോടിയോളം വില മതിക്കുന്ന പാന്‍ ഉല്പന്നങ്ങള്‍ പോലീസ് പിടികൂടി.

രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴിന് സി ഐ ആര്‍ റാഫിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് ഇവ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കരിംവാംപറമ്പില്‍ ഹംഷിദ് എന്ന മാനു (30) അറസ്റ്റിലായി. 180 ചാക്കുകളിലായി വീടിന്റെ പിറകുവശത്താണ് ഇവ സൂക്ഷിച്ചിരുന്നത്. ഇതിനായി ഇവിടെ പ്രതേ്യക സൗകര്യങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.ട്രെയിന്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ നിന്നാണ് ഇവ എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
തിരൂരും സമീപ പ്രദേശങ്ങളിലുമുള്ള കടകളില്‍ പാന്‍പരാഗ്, ഹാന്‍സ് എന്നിവ വിതരണം ചെയ്യുന്ന പ്രധാന ഏജന്റാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പാന്‍ ഉല്‍പ്പന്നങ്ങളുടെ കടത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. സ്‌കൂളിന് സമീപത്തുളള കടകള്‍ കേന്ദ്രീകരിച്ചും വില്‍പ്പന സജീവമാണ്.

 

Share news
error: Content is protected !!
Scroll to Top