തിരൂരങ്ങാടി പഞ്ചായത്ത് കെട്ടിടോദ്ഘാടനം ജൂലൈ 6 ന്


തിരുരങ്ങാടി: പുതുക്കിയ തിരൂരങ്ങാടി ഗ്രമപഞ്ചായത്ത് ഓഫീസിന്റെ കെട്ടിടോദ്ഘാടനം ജൂലൈ 6 ശനിയാഴ്ച പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എംകെ മുനീര്‍ നിര്‍വഹിക്കും.

മുമ്പ് തിരൂരങ്ങാടി പഞ്ചായ്ത്ത് ഓഫീസ് നിന്നിരുന്ന സ്ഥലത്തുതന്നെയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 1.40 കോടി രൂപയാണ് നിര്‍മാണ ചിലവ്.

ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിര്‍മ്മിച്ചിരിക്കുന്ന എം കെ ഹാജി സ്മാരക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വ്വഹിക്കും. ജനന മരണ വിവാഹ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം എം പി ഇടി മൂഹമ്മദ് ബഷീര്‍ നിര്‍വഹിക്കും . ചടങ്ങില്‍ മുന്‍കാല പഞ്ചായത്ത് അംഗങ്ങളെ ആചരിക്കുന്നു.

 

 

Share news
error: Content is protected !!
Scroll to Top