Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ ജുലൈ 6 ന് ഹര്‍ത്താല്‍

HIGHLIGHTS : തിരൂരങ്ങാടി പഞ്ചായത്തിന്റെ കെട്ടിടോദ്ഘാടനം നടക്കാനിരിക്കുന്ന ജുലൈ 6ന് തിരൂരങ്ങാടിയില്‍ ഹര്‍ത്താലാചരിക്കാന്‍ ജനകീയ മുന്നണിയുടെ ആഹ്വാനം

തിരൂരങ്ങാടി:  തിരൂരങ്ങാടി പഞ്ചായത്തിന്റെ കെട്ടിടോദ്ഘാടനം നടക്കാനിരിക്കുന്ന ജുലൈ 6ന് തിരൂരങ്ങാടിയില്‍ ഹര്‍ത്താലാചരിക്കാന്‍ ജനകീയ മുന്നണിയുടെ ആഹ്വാനം പുര പദ്ധതിയുടെ ഭാഗമായുള്ള ബസ്റ്റാന്‍ഡ് നവരക്കായ് പാടത്ത് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ സമരത്തിലുള്ള ജനകീയ മുന്നണിയെ ഇതു വരെ പഞ്ചായത്ത് ചര്‍ച്ചക്ക് വിളിക്കാന്‍ തയ്യാറാകത്തതില്‍ പ്രതിഷേധിച്ചു കൂടിയാണ് ഈ ഹര്‍ത്താല്‍.

രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍.പഞ്ചായത്ത്‌ ഓഫീസ് ഉത്ഘാടന വേദിയിലേക്ക് ജനകീയ മുന്നണി പ്രതിഷേധ മാർച്ചും നടത്തും
മുസ്ലീം ലീഗും സിഎംപിയും ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നതാണ് ജനകീയ മുന്നണി. ജനകീയ മു്ന്നണി പഞ്ചായത്തിന്‍ മു്ന്നില്‍ നടത്തിവന്ന ഉപരോധസമരം കഴിഞ്ഞ ദിവസം ആര്‍ഡിഒ ചര്‍ച്ചക്ക് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ താ്തകാലികമായി നിര്‍ത്തിവെച്ചിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!