തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

തിരു :തിരുവനന്തപും ജില്ലയില്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. എംജി കോളേജില്‍ വിദ്യാര്‍ത്ഥികളെ പോലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്.

ഹര്‍ത്താലിനിടെ ഒറ്റപെട്ട ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആക്രമസാധ്യത മുന്‍നിര്‍ത്തി സ്ഥിതി ഗതികള്‍ വിലയിരുത്താനായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോളേജ് സന്ദര്‍ശിച്ചു.

എംജി കോളേജില്‍ തിങ്കളാഴ്ച രാവിലെ പൊലീസും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയും ഇതേ തുടര്‍ന്ന് 5 എബിവിപി പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അക്രമാസക്തമാവുകയായിരുന്നു.

 

 

 

 

 

Share news
error: Content is protected !!
Scroll to Top