തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി ലഡു സമ്മനംനല്‍കാന്‍ ദേവസ്വം ബോന്‍ഡ് തീരുമാനിച്ചു. മുടി വില്‍പ്പനയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ വ്യത്യസ്തമായ ഈ തീരുമാനം.. മുടിയുടെ നീളം അനുസരിച്ചാണ് ലഡു സമ്മാനമായി നല്‍കുക. 31 ഇഞ്ച് നീളമുള്ള മുടി നല്‍കുന്ന സ്ത്രീകള്‍ക്ക് 5 തിരുപ്പതി ലഡു എന്ന കണക്കിലാണ് സമ്മാനം നല്‍കുക.
31 ഇഞ്ചില്‍ കൂടുതല്‍ നീളം മുടിയുള്ള 5 സ്ത്രീകളുടെ തല മുണ്ഡനം ചെയ്താല്‍ ഒരു കിലോ മുടിയാണ് കിട്ടുക. ഇതിന് വിലയാകട്ടെ ഏകദേശം 21,800 രൂപയോളം വരും. കഴിഞ്ഞ വര്‍ഷം മാത്രം മുടി വിറ്റതില്‍ നിന്ന് 200 കോടി രൂപയാണ് തിരുപ്പതി ദേവസത്തിന്കിട്ടിയത്.
സ്ത്രീകളുടെ തല മുണ്ഡനം ചെയ്യാനായി പ്രതേ്യക മുറികളും മറ്റ് ആധുനിക സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്് ദേവസ്വം ബോര്‍ഡ്.
ഏതായാലും ദേവസ്വം ബോര്‍ഡിന്റെ തിരുപ്പതി ലഡു സമ്മാന പ്രഖ്യാപനം സ്ത്രീകളെ മുടി നീട്ടി വളര്‍ത്താന്‍ പ്രേരിപ്പിക്കുമെന്നുതന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കു കൂട്ടല്‍.




