തിമിര ശസ്ത്ര ക്രിയ ചെയ്ത നാലു പേരുടെ കാഴ്ച നഷ്ടമായി

കുന്നംകുളം: തൃശ്ശൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തിമിര ശസ്ത്ര ക്രിയ നടത്തിയ നാലു പേര്‍ക്ക് കാഴ്ച നഷ്ടമായി. കുന്നുകൂളം താലൂക്ക് ആശുപത്രിയില്‍ ശസ്ത്ര ക്രിയ നടത്തിയവര്‍ക്കാണ് കാഴ്ച നഷ്ടമായത്. അണുബാധയെ തുടര്‍ന്നാണ് കാഴ്ച നഷ്ടമായതെന്നാണ് സൂചന.

രണ്ടുമാസം മുമ്പ് പത്തു പേര്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഇതില്‍ നാലു പേരുടെ കാഴ്ചയാണ് നഷ്ടമായത്. ശസ്ത്രക്രിയക്ക് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടപ്പോഴാണ് രോഗികള്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള അണുബാധയാണ് ഇതെന്നും ഇതിനിവിടെ തുടര്‍ ചികില്‍സയില്ലെന്നും പറഞ്ഞ് രോഗികളെ അധികൃതര്‍ പറഞ്ഞയക്കുകയായിരുന്നത്രെ.

ഇവരിപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

 

Share news
error: Content is protected !!
Scroll to Top