ചെട്ടിപ്പടിയില്‍ കെഎസ്ആര്‍ടിസി ബസ്സും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ കെഎസ്ആര്‍ടിസി ബസ്സും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ബസ്സ് യാത്രക്കാരനായ കക്കാവ് സ്വദേശി ബാവുഹാജി(60)നാണ് പരിക്കേറ്റത്.

കോഴിക്കോട്ടു നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടൗണ്‍ ബസ്സാണ് ചെട്ടിപ്പടി റെയില്‍വേഗേറ്റിന് പടിഞ്ഞാറുഭാഗത്തുവെച്ച് ടിപ്പര്‍ ലോറിയുടെ പിറകിലിടിച്ചത്.

അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം ഉപ്പയും മകളും വാഹനാപകടത്തില്‍ മരിച്ച ചെട്ടിപ്പടിയില്‍ത്തന്നെയാണ് ബുധനാഴ്ചയും അപകടമുണ്ടായത്.

Share news
error: Content is protected !!
Scroll to Top