താനൂര്‍ ഗവ. കോളേജ് അപേക്ഷാഫോറ വിതരണത്തിനിടെ സംഘര്‍ഷം

താനൂര്‍: ഓഗസ്റ്റ് ഒന്നിന് തുടങ്ങാനിരിക്കുന്ന താനൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജിലേക്കുള്ള പ്രവേശന അപേക്ഷ ഫോറം വിതരണം ചെയ്യാന്‍ സമയം വൈകിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം. രാവിലെ 10 മണി മുതല്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്ന ഫോറം വിതരണം തുടങ്ങാന്‍ വൈകി. വിതരണോദ്ഘാടനം നടത്തേണ്ട സ്ഥലം എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി എത്താന്‍ വൈകുകയും അധികൃതര്‍ അതുവരെ ഫോം വിതരണം ചെയ്യാതിരിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്.

ഫോറം വിതരണം ചെയ്യാതിരുന്നത് അനിശ്ചികമായി നീണ്ടതോടെ അക്ഷമരായ വിദ്യാര്‍ത്ഥികള്‍ ബഹളം വെക്കുകയായിരുന്നു. ഇതെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും ഓഫീസിന്റെ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്നു. പിന്നീട് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

ആദ്യ ദിനത്തില്‍ 1165 ഫോറങ്ങളാണ് വിതരണം ചെയ്തത്.

Share news
error: Content is protected !!
Scroll to Top