താനൂര്‍ കോളേജിന്റെ ഉദ്ഘാടനം മാറ്റി

താനൂര്‍: താനൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ഉദ്ഘാടനം മാറ്റി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലികുട്ടയും വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് പോകുന്നതിനാലാണ് പരിപാടി മാറ്റിയതെന്നാണ് ഔദേ്യാഗിക വിശദീകരണം. അതേ സമയം ഇടതു സംഘടനകളുടെ പ്രതിഷേധം ഭയന്നാണ് ഉമ്മന്‍ചാണ്ടി എത്താത്തതെന്നും പ്രചരണം നിലനില്‍ക്കുന്നുണ്ട്.

വ്യാഴാഴ്ച പകല്‍ മൂന്നിന് താനൂര്‍ ജങ്ഷന് സീപത്താണ് പരിപാടി നിശ്ചയിച്ചത്. പന്തല്‍ നിര്‍മ്മാണം വരെ അന്തിമ ഘട്ടത്തിലെത്തിയിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന അറിയിപ്പ് ലഭിച്ചത്. കെ പുരം ഐടിയിലാണ് കോളേജ് താല്‍കാലികമായി ആരംഭിക്കുന്നത്.

സോളാര്‍ പ്രശ്‌നം കത്തിനില്‍ക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താനൂരില്‍ എത്തില്ലെന്ന് മലബാറി ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top