താനൂര്‍ അപകടം; ബസ് ഡ്രൈവര്‍ കീഴടങ്ങി

താനൂര്‍: താനൂര്‍ മുക്കോലയില്‍ എട്ടുപേരുടെ ജീവന്‍പൊലിഞ്ഞ അപകടത്തിലെ ബസ്സ് ഡ്രൈവര്‍ കീഴടങ്ങി. മംഗലം സ്വദേശി ഫൈസലാണ് കീഴടങ്ങിയത്.

സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി ഊര്‍ജ്ജിതമായി തെരച്ചില്‍ ആരംഭിച്ചിരുന്നു.

ജനരോഷം ഭയന്ന് രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഏഴുമാസം മുമ്പാണ് ഇയാള്‍ എടിഎ ബസിലെ ഡ്രൈവറായത്.

പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് തിരൂര്‍ സബ്ജയിലിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top