താനൂരില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍

താനൂര്‍: മദ്രസയിലെത്തുന്ന വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍. കേരളദേശപുരം ഹിദായത്ത് നഗറിലെ ഹിദായത്തുള്‍ ഇസ്ലാംമദ്രസയിലെ അധ്യാപകനായ താനാളൂര്‍ ചുങ്കം സ്വദേശി തേനാട്ടില്‍ ഹനീഫ(35)ആണ് പിടിയിലായത്.

അപമര്യാദയായി അധ്യാപകന്‍ പെരുമാറിയ വിവരം രണ്ട് വിദ്യാര്‍ത്ഥിനികള്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും ഇയാളെ മദ്രസയില്‍ തടഞ്ഞുവെക്കുകയും താനൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

തുടര്‍ന്ന് മലപ്പുറത്തെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി ഈ മേഖലയില്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി വിദ്യാര്‍ത്ഥികളോട് ഇയാള്‍ അപമര്യാദയായി പെരുമാറിയതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പരാതികള്‍ ഇയാള്‍ക്കെതിരെ നല്‍കാന്‍ സാധ്യതയുണ്ട്. ഇയാളിപ്പോള്‍ താനൂര്‍ പോലീസ് കസ്റ്റഡിയിലാണ്.

Share news
error: Content is protected !!
Scroll to Top