തയ്യിലക്കടവ് പാലത്തില്‍ വച്ച് ബസ് അപകടം: രണ്ട് പേര്‍ക്ക് പരിക്ക്

ചേളാരി : തയ്യിലക്കടവ് പാലത്തില്‍ വച്ച് എയ്‌സ് ഓട്ടേയെ മറികടക്കുന്നതിനിടെ ബസ് ഓട്ടോയിലിടിച്ച് ഓട്ടോ പാലത്തിന്റെ കൈവരിയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ബസിലിടിച്ച ഓട്ടോ കൈവരിയിലിടിച്ച് നിന്നിതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ഇന്ന് വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്. തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാലകത്ത് എന്ന ബസ്സും അതേ ഭാഗത്തിു നിന്ന് വന്ന ഓട്ടോയുമാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ പരിക്കേറ്റ കല്പകഞ്ചേരി സ്വദേശി അയൂബിനെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top