പരപ്പനങ്ങാടി : പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ 17 ബ്ലോക്ക് കമ്മിറ്റി കേന്ദ്രങ്ങളില്‍ പ്രകടനവും റോഡ് ഉപരോധവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റി പരപ്പനങ്ങാടി ജങ്ഷനില്‍ നടത്തിയ ചക്രസ്തംഭനം ജില്ലാ ജോയിന്‍ സെക്രട്ടറി പ്രിന്‍സ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി വിനീഷ് അധ്യക്ഷനായ ചടങ്ങില്‍ തൃദീപ് ലക്ഷ്മണ്,കെ. മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




