ഡിഡി സൂപ്പര്‍ സോക്കര്‍ കിരീടത്തില്‍ വെറൈറ്റി കൊടിഞ്ഞി മുത്തമിട്ടു.

പരപ്പനങ്ങാടി: ഡിഡി സൂപ്പര്‍സോക്കറിന് പ്രൗഡഗംഭീരമായ പരിസമാപ്തി. എട്ടുരാവുകളെ പകലാക്കിമാറ്റിയ ഫുട്‌ബോള്‍ മേളയുടെ കലാശപോരാട്ടത്തില്‍ ഇരട്ട കുട്ടികളുടെ നാട് എന്നറിയപ്പെടുന്ന കൊടിഞ്ഞിയുടെ മണ്ണില്‍ നിന്ന് അഞ്ചു പടക്കുതിരകളുമായി പോരാട്ടത്തിനിറങ്ങിയ വെറൈറ്റി കൊടിഞ്ഞിക്ക് വിജയം. സ്‌പെല്ലിങ് പാലത്തിങ്ങലിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കൊടിഞ്ഞി ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്.

നൂറുകണക്കിന് കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നാല്പതുമിനിറ്റ് നേരത്തെ കലാശ പോരാട്ടത്തില്‍ വെറൈറ്റി കൊടിഞ്ഞി തുടര്‍ച്ചയായ രണ്ടാം തവണയാണ് ഡിഡി സൂപ്പര്‍ സോക്കര്‍ കിരീടത്തില്‍ മുത്തമിടുന്നത്്.

കോഴിക്കോടന്‍ ഫൈവ്‌സ് രാജാക്കന്മാര്‍ക്കൊപ്പം നൈജീരിയന്‍ സൂപ്പര്‍ താരങ്ങളെയും അണിനിരത്തിയാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ കാണികള്‍ പ്രതീക്ഷിച്ച ഒരു മത്സരം കാഴ്ച വെക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല.

വിജയികള്‍ക്ക് പരപ്പനങ്ങാടി എസ്‌ഐ ശശീധരന്‍ കോഡൂര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഡിഡി സൂപ്പര്‍ സോക്കറില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം തന്റെ സാന്നിധ്യം കളിക്കളത്തില്‍ പ്രകടമാക്കിയ നവാസ് റഹ്മാനെ (വെറൈറ്റി കൊടിഞ്ഞി) ആദരിച്ചു.

Share news
error: Content is protected !!
Scroll to Top