ഡല്‍ഹി തെരഞ്ഞെടുപ്പ്‌: എഎപിയെ പിന്തുണച്ച്‌ സിപിഐ(എം)

prakash_karatദില്ലി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയെ പിന്തുണക്കുമെന്ന്‌ സിപിഐ(എം) ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. സിപിഐ(എം) കരട്‌ രാഷ്ട്രീയ പ്രമേയ അവതരണത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കവെയാണ്‌ പ്രകാശ്‌ കാരാട്ട്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഡല്‍ഹിയില്‍ 15 സീറ്റുകളിലാണ്‌ സിപിഐ(എം) മത്സരിക്കുന്നത്‌. പാര്‍ട്ടി മത്സരിക്കാത്ത 55 സീറ്റുകളില്‍ എഎപിയെ പിന്തുണക്കുമെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌ അറിയിച്ചിരിക്കുന്നത്‌.

തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസുമായും സഖ്യത്തിനില്ലെന്ന്‌ സിപിഐ(എം) കരട്‌ രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top