ടീം സോളാര്‍ തട്ടിപ്പില്‍ ജയറാമും പാര്‍വ്വതിയും പെട്ടു

കോട്ടയം: ടീം സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കെ നടന്‍ ജയറാമും പാര്‍വ്വതിയും തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. താരദമ്പതികളെ തട്ടിപ്പിനിരയാക്കിയത് ബിജു രാധാകൃഷ്ണനും സരിതയും ചേര്‍ന്നാണെന്നാണ് സൂചന. കഴിഞ്ഞ ഫെബ്രുവരി 18 ന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാര്‍വ്വതിയു ഡാന്‍സ് പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഇവര്‍ തട്ടിപ്പിനിരയായത്.

ബിജു രാധാകൃഷ്ണനും സരിതയും ചേര്‍ന്നാണ് പാര്‍വ്വതിയുടെ ഡാന്‍സ് ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്ക് സ്‌പോണ്‍സര്‍ ചെയ്തത്. എന്നാല്‍ പരിപാടിക്ക് ശേഷം ഇവര്‍ അമ്പതിനായിരം രൂപമാത്രമാണ് താരങ്ങള്‍ക്ക് നല്‍കിയതത്രെ. എന്നാല്‍ തങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നു മനസിലാക്കിയ താരങ്ങള്‍ ക്ഷേത്രഭാരവാഹികളോട് പരാതിപ്പെട്ടതോടെ പ്രശ്‌നം ഒതുക്കി തീര്‍ത്തതായാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top