ഞാന്‍ റാണിയുടെ കടുത്ത ആരാധകന്‍; പ്രിഥ്വിരാജ്

മലയാളത്തിലെ നായികമാരെ പ്രശംസിക്കാന്‍ പിശുക്കുകാണിക്കാറുള്ള മലയാളത്തിന്റെ യുവതാരം പ്രിഥ്വിരാജ് ബോളിവുഡിലെത്തിയപ്പോള്‍ ആളാകെ മാറി. തന്റെ ആദ്യ ഹിന്ദി ചിത്രത്തിലെ നായികയായ റാണിമൂഖര്‍ജിയെ പൊതുചടങ്ങില്‍ വെച്ച് വാനോളം പുകഴ്ത്തിയ പ്രിഥ്വി താന്‍ റാണിയുടെ കടുത്ത ആരാധകനാണെന്നും വെച്ചുകാച്ചി.

മുംബൈയില്‍ വെച്ച്് നടന്ന ‘അയ്യ’ എന്ന ചിത്രത്തിന്റെ മ്യൂസിക് റിലീസിങ്ങ് ചടങ്ങിലാണ് പ്രിഥ്വിയുടെ വെളിപ്പെടുത്തല്‍. സല്‍മാന്‍ ഖാനെ ഓര്‍മിക്കുന്ന സിക്‌സ്പാക് ബോഡിയുമായി റാണിക്കൊപ്പം തിമിര്‍ത്താടുന്നുണ്ട് പ്രിഥ്വിരാജ് ഈ ചിത്രത്തില്‍. ഒരു ബെല്ലി ഡാന്‍സുള്‍പ്പെടെ റാണിയുടെ മൂന്ന്് ഐറ്റം നമ്പറുകള്‍ ഈ ചിത്രത്തിലുണ്ട്.

ഒരു മറാത്തി യുവതിയുടെ വേഷത്തിലാണ് റാണി ഈ ചിത്രത്തില്‍ എത്തുന്നത്. പ്രിഥ്വിയാകട്ടെ ഒരു തമിഴ് യുവാവായും അഭിനയിക്കുന്നു. ഓഡിയോ റിലീസിഹ് ചടങ്ങില്‍ കേരളീയ വേഷത്തിലെത്തിയ പ്രിഥ്വിരാജ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.

ഒക്ടോബര്‍ 12 ന് അയ്യ ഇന്ത്യയിലും പുറത്തും റിലീസ് ചെയ്യും. മറാത്തി സംവിധായകനായ സച്ചിന്‍ കുണ്ടല്‍ക്കറാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top