ജോപ്പനെ ജയിലില്‍ സന്ദര്‍ശിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്

തിരു: സോളാര്‍തട്ടിപ്പ് കേസിനെ പ്രതി ടെന്നി ജോപ്പനെ ജയിലില്‍ സന്ദര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചീഫ് റിപ്പോര്‍ട്ടര്‍ പ്രദീപ് സി നെടുമണ്‍, ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്.

ജയിലിലെ എല്ലാവിധ പരിശോധനകള്‍ക്കും വിധേയരായി ചൊവ്വാഴ്ചയാണ് ഇവര്‍ ജയിലിലെത്തി ടെന്നിജോപ്പനെ കണ്ടത്. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ചാനല്‍ മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തത് സ്വാതന്ത്ര്യമാധ്യമപ്രവര്‍ത്തനത്തിനുള്ള വെല്ലുവിളിയാണെന്ന് കെയുഡബ്യൂജെ പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top