ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി നായികയായി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നു. ‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍വാസ് എ കള്ളന്’ എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയായി എത്തുന്നത്. ചിത്രത്തില്‍ നായകന് ശ്രീനാഥ് ഭാസിയാണ്.
നായികക്ക് ഏറെ പ്രാധാന്യം നല്കുന്ന വിനീത എന്ന കഥാപാത്രത്തെയാണ് ശ്രീ ലക്ഷ്മി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ പ്രതാപ് പോത്തന്, ശ്രീകുമാര്‍, ടിനി ടോം, കലാഭവന്‍ ഷാജോന്‍ എന്നിവര്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




