ചൊവ്വ ഉപരിതലത്തിന്റെ ആദ്യചിത്രം മംഗള്‍യാന്‍ പുറത്തുവിട്ടു

imagesബംഗളൂരു: ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വയുടെ ഉപരിതലത്തിന്റെ ആദ്യചിത്രം ഐ എസ് ആര്‍ ഒ പുറത്തുവിട്ടു. ഇന്നലെ ലഭിച്ച ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിച്ച ശേഷമാണ് പുറത്തുവിട്ടത്. ചൊവ്വയുടെ ഉപരിതലത്തില്‍ 7,300 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് മാസ് കളര്‍ ക്യാമറ ഇന്നലെ പകര്‍ത്തിയ അഞ്ചു ചിത്രങ്ങളില്‍ ഒരു ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന്റെ വ്യക്തത കുറവാണ്. കൃത്യത നല്‍കുന്ന കൂടുതല്‍ ചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ മാസ് കളര്‍ ക്യാമറ എടുക്കുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top