ചെന്നൈയില്‍ വന്‍ തീ പിടുത്തം.

ചെന്നൈ : ഇന്ന് പുലര്‍ച്ചെ ചെന്നൈ വിമാനത്താവളത്തില്‍ വന്‍ അഗ്നിബാധയുണ്ടായി. പുലര്‍ച്ചെ 2.45 ഓടെയാണ് തീപിടുത്തമുണ്ടായത്. 2000ത്തോളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. വിമാനത്താവളത്തിലെ എയര്‍ട്രാഫിക്ക് കട്രോള്‍ ബോര്‍ഡിലാണ് തീ ആദ്യം കണ്ടത്. ഇവിടെയുള്ള ഒരു യു.പി.എസ് പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു.

ചെന്നൈയില്‍ നിന്നുള്ള 12 ഓളം സര്‍വ്വീസുകള്‍ റദ്ധാക്കി. ചില സര്‍വ്വീസുകള്‍ ബാംഗ്ലൂര്‍ – തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി തിരിച്ചു വിടുകയാണ്.

ഇപ്പോള്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top