പരപ്പനങ്ങാടി : പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി പാട്ടശ്ശേരി മണി എന്ന സുബ്രഹ്മണ്യന് 2 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കൈവശം വച്ചതിന് കോടതി രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചു. മഞ്ചേരി അതിവേഗ കോടതിയുടേതാണ് വിധി. ഇതിനു പുറമെ 1 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
2008 ലാണ് ചാരായം വാറ്റുന്നതിനിടെ മണിയെ പരപ്പനങ്ങാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ. സിബിയും സംഘവും അറസ്റ്റ് ചെയ്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




