![]()
തിരൂര്‍:ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് വ്യക്തികളും സംഘടനകളും നടത്തിയിട്ടുള്ള അനധികൃത കയ്യേറ്റം സ്വയം ഒഴിയണമെന്ന് ചമ്രവട്ടം പ്രൊജക്റ്റ് ഡിവിഷന് എക്സി. എഞ്ചിനീയര്‍ അറിയിച്ചു. അനധികൃത കയ്യേറ്റം നടത്തി കൂടിലുകളും പെട്ടികടകളും നിര്‍മിക്കുകയും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവ ഗുരുതരമായ ആരോഗ്യ-മാലിന്യ-ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ പദ്ധതി പ്രദേശത്തും അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കുടിലുകളും പെട്ടികടകളും ഫ്ളക്സ് ബോര്‍ഡുകളും ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം. അല്ലാത്ത പക്ഷം മുന്നറിയിപ്പ് കൂടാതെ ഇവ നീക്കം ചെയ്യുന്നതാണെന്നും ഇത് മൂലമുണ്ടാകുന്ന കഷ്ട-നഷ്ടങ്ങള്‍ക്ക് അതത് വ്യക്തികളും സംഘടനകളും ഉത്തരവാദികളായിരിക്കുമെന്നും എക്സി. എഞ്ചിനീയര്‍ അറിയിച്ചു.



