Section

malabari-logo-mobile

ദേശീയപതാകയെയും, ദേശീയഗാനത്തെയും അപമാനിച്ച ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍

HIGHLIGHTS : തിരു: ഫെയ്‌സ്ബുക്കിലൂടെ ദേശീയപതാകയെയും, ദേശീയഗാനത്തെയും അപമാനിച്ച ബിരുദ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂര്‍ സിഐ വൈ കമറുദ്ദീന്റെ നേതൃ...

arrested126തിരു: ഫെയ്‌സ്ബുക്കിലൂടെ ദേശീയപതാകയെയും, ദേശീയഗാനത്തെയും അപമാനിച്ച ബിരുദ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂര്‍ സിഐ വൈ കമറുദ്ദീന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സ്വാതാന്ത്ര്യ ദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ ദേശീയപതാകയെ അവഹേളിച്ച് കൊണ്ട് പോസ്റ്റര്‍ പോസ്റ്റ് ചെയ്തതിന് തിരിവനന്തപുരം പേരൂര്‍കട പത്മവിലാസം ലൈനില്‍ ബിസ്മിയില്‍ സല്‍മാന്‍ (25) നെ അറസ്റ്റ് ചെയ്തത്.

ഇതിന് പുറമെ സല്‍മാനും, കൂട്ടുകാരും ചേര്‍ന്ന് 18 ന് തിരുവനന്തപുരം നിള തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ ദേശീയഗാനത്തെ അവഹേളിക്കുന്ന രീതിയില്‍ ഇരിപ്പിടത്തില്‍ തന്നെ ഇരിക്കുകയും കൂവുകയും ചെയ്ത കുറ്റത്തിന് പങ്കാളിയാണെന്ന് പോലീസ് പറഞ്ഞു. ഈ സംഭവത്തില്‍ ചിലര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഫെയ്‌സ്ബുക്കിലെ കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിന്റെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും പോലീസ് തെളിവിനായി കണ്ടെടുത്തു. ഇതിനു പുറമെ ഫെയ്‌സ്ബുക്കില്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തവരുടെ സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷണനാണ് വിദ്യാര്‍ത്ഥി ഇതിനായി ഉപയോഗിച്ചത്.

sameeksha-malabarinews

സൈബര്‍സെല്‍ മുഖാന്തിരം ബാക്കിയുള്ള പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അനേ്വഷണം ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ സല്‍മാനെ റിമാന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!