ചന്ദ്രശേഖരന്‍ വധം വി കെ സി യുടെ വീട്ടില്‍ റെയ്ഡ്.

കോഴിക്കോട് : ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മുന്‍ ബേപ്പൂര്‍ എംഎല്‍എ വി കെ സി മമ്മത് കോയയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.

കൊലപാതക കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഈ വീട്ടില്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.

നല്ലളം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.

എന്നാല്‍ പരിശോധനയില്‍ ആരെയും കണ്ടെത്താനായില്ല. പരിശോധന സമയത്ത് വികെസി വീട്ടിലില്ലായിരുന്നു.

 

വികെസി മമ്മത് കോയയുടെ വീട് റെയ്ഡ് ചെയ്തതില്‍ കോഴിക്കോട് സിപിഐഎം ജില്ലാസെക്രട്ടറിയേററ് പ്രതിഷേധിച്ചു.

വികെസി നിലവില്‍ സിപിഐഎം ഏരിയാകമ്മററി അംഗമാണ്.

Share news
error: Content is protected !!
Scroll to Top