ചന്ദ്രശേഖരന്‍ വധം മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പോലീസ് പിടിയിലായി. കോഴിക്കോട് ജില്ലയിലെ വളയത്തിനടുത്ത് വെച്ചാണ് ഇവര്‍ പിടയിലായതെന്നാണ് സൂചന.
അശോകന്‍,മനോജ്, സുമോഹന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കേസിലെ പ്രധാന പ്രതികളെന്നു കരുതുന്ന റഫീഖിനെയും കൊടി സുനിയെയും ഇതുവരെ പിടികൂടാനായിട്ടില്ല. ഇരുവരും സംസ്ഥാനം വിട്ടെന്നാണ് ആദ്യ നിഗമനമെങ്കിലും ഇപ്പോള്‍ ഇവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒളിവില്‍ കഴിയാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

റഫീഖുമായും കൊടിസുനിയുമായി അടുത്തബന്ധമുള്ളവരാണിവര്‍.

Share news
error: Content is protected !!
Scroll to Top