കെ.കെ രമ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലേക്ക്.

കോഴിക്കോട് : കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃ നിരയിലേക്ക്. ഇന്ന് നടന്ന ആര്‍.എം.പിയുടെ ഏരിയാ കമ്മറ്റിയിലാണ്  ഈ തീരുമാനം. ഈ യോഗത്തില്‍ നിലവിലെ ആക്റ്റിംങ് സെക്രട്ടറി വേണുവിനെ പുതിയ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
മുന്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗമായ രമ ഇപ്പോള്‍ വടകര റൂറല്‍ ബാങ്ക് ജീവനക്കാരിയും ആര്‍.എം.പി യുടെ പ്രവര്‍ത്തകയുമാണ്. കമ്മ്യൂണിസ്റ്റ് പാരമ്പര്യ കുടുംബത്തില്‍ നിന്ന് വന്ന രമയുടെ പിതാവ് മാധവന്‍ നിലവില്‍ സിപിഐഎം ഏരിയാകമ്മിറ്റിയംഗവും കര്‍ഷകസംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമാണ്.

ചന്ദ്രശേഖരന്റെ മരണത്തെകുറിച്ച്് കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ലെന്ന് പ്രതികരിച്ച രമ കൊലയാളികളെ മാത്രമല്ല അതിനു പിന്നില്‍ ഗൂഢാലോചനനടത്തിയവരെയും പിടികൂടണമെന്ന്് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ചന്ദ്രശേഖരന്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുക്കൊപ്പം നിന്ന് പോരാടുമെന്ന് പറഞ്ഞിരുന്നു.
ഇപ്പോഴും മരിച്ച ടി.പി യുടെ വീട്ടിലേക്ക് പാര്‍ടി സഖാക്കളും കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇടതുപക്ഷ ചിന്താഗതിക്കാരും ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ്.

മെയ് 12 ന് പ്രമുഖ ബംഗാളി സാഹിത്യകാരി മഹേശ്വത ദേവി ചന്ദ്രശേഖരന്റെ വീടി സന്ദര്‍ശിക്കുന്നുണ്ട.

 

Share news
error: Content is protected !!
Scroll to Top