Section

malabari-logo-mobile

താനൂര്‍ കണ്ണന്തളിയില്‍ വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച

HIGHLIGHTS : താനൂര്‍: താനൂര്‍ കണ്ണന്തളിയില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച.

താനൂര്‍: താനൂര്‍ കണ്ണന്തളിയില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച. മൂന്നര ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 6നും 8നും ഇടയിലാണ് നാടിനെ നടുക്കിയ മോഷണം അരങ്ങേറിയത്.
കണ്ണന്തളി കഷായപ്പടിയില്‍ താമസക്കാരനായ പുത്തന്‍പീടിയക്കല്‍ അയ്യൂബിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയം ഉറപ്പു വരുത്തിയാണ് മോഷ്ടാവ് അകത്ത് കയറിയത്. വേനല്‍ അവധിയെ തുടര്‍ന്ന് അയ്യൂബിന്റെ ഭാര്യ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. പാണ്ടിമുറ്റത്ത് മാംസ വ്യാപാരിയായ അയ്യൂബ് കട അടച്ച് രാത്രി 8.45ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.

 

വീടിന്റെ വാതിലിന്റെ മുന്‍വശത്തെ പൂട്ട് തകര്‍ത്ത നിലയിലാണ്. വീടിന്റെ പുറക് വശത്ത് കോണി വെച്ച് കയറി മുകളിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും ആണ് കവര്‍ച്ച ചെയ്യപ്പെട്ടത്. തുടര്‍ന്ന് താനൂര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തെ തുടര്‍ന്ന് കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ മലപ്പുറത്ത് നിന്നും എത്തിയ ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ദരും വീടിന്റെ പരിസരത്ത് ഉച്ചയോടെ പരിശോധന നടത്തി. ആസൂത്രിത നീക്കമായിരിക്കാം ഇതിനു പിന്നിലെന്നാണ് നിഗമനം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!