ചങ്ങനാശ്ശേരിക്ക് സമീപം തീവണ്ടി പാളം തെറ്റി;ഒഴിവായത് വന്‍ ദുരന്തം.

കോട്ടയം : ചങ്ങനാശ്ശേരിക്കും തിരുവല്ലയ്ക്കുമിടയില്‍ പാലക്കാട്-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് പാളം തെറ്റി. വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. എസി. കോച്ചാണ പാളം തെറ്റിയത്. ഇന്നു പുലര്‍ച്ചെ 3.30മണിയ്ക്കാണ്‌ സംഭവം നടന്നത്.

അഞ്ചുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍പ്പെട്ട ബോഗി മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

സംഭവത്തിന് പിന്നില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. റെയില്‍വേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top