ഗ്ലാമറാകാന്‍ ഞാനില്ല നസ്രിയ

ചെറുപ്രായത്തില്‍ അവതാരികയായെത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ നസ്രിയ ഇപ്പോള്‍ നായികയായി സിനിമാലോകത്തും തന്റേതായൊരിടം ഇപ്പോള്‍ തന്നെ ഉറപ്പിച്ചുകഴിഞ്ഞു. തമിഴിലും മലയാളത്തിലും ഏറെ നല്ല റോളുകള്‍ നസ്രിയയെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ല എന്നും കുടുംബചിത്രങ്ങളില്‍ അഭിനായിക്കാനാണ് തനിക്ക് താല്‍പര്യമെന്നും നസ്രിയ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

പളുങ്ക്, ഒരു നാള്‍ വരും, പ്രമാണി എന്നീ ചിത്രങ്ങളില്‍ ബാല താരമായി അഭിനയിച്ച നസ്രിയ നേരം എന്ന ചിത്രത്തിലൂടെ നായിക എന്ന ഇമേജിലേക്ക് മാറുകയായിരുന്നു. മലയാളത്തില്‍ തിരുമണം എന്ന നിക്കാഹ് കൂടാതെ ധനുഷിന്റെ നായികയായി നെയ്യാണ്ടി നയന്‍താര ആര്യ എന്നിവര്‍ക്കൊപ്പം രാജാറാണി, കരുണാനിധിയുടെ ചെറുമകനായ ഉദയനിധിക്കൊപ്പം പേരിടാത്തൊരു ചിത്രം എന്നിവയാണ് ഇനി നസ്രിയയുടേതായി പുറത്തിറങ്ങാനുള്ളത്. നടി, ഗായിക, അവതാരിക എന്നീ റോളുകള്‍ ശ്രദ്ധേയമായി കൈകാര്യം ചെയ്ത നസ്രിയയെ തേടി അവസരങ്ങള്‍ കൂട്ടത്തോടെ വന്നുകൊണ്ടിരിക്കുകയാണ്.

തന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോട് കൂടിയാണ് അഭിനയ രംഗത്ത് തുടരുന്നതെന്നും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുകയാണെന്നും ഉടന്‍ തന്നെ ചെന്നൈയിലേക്ക് താമസം മാറുമെന്നും നസ്രിയ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top